കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് കടുങ്ങല്ലൂർ പ്രഖണ്ഡിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ പാതാളം പഞ്ചായത്ത് കോളനിയിലും , സർപ്പ പറമ്പ് പ്രദേശത്തും മാസ് ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിൽ അണുനശീകരണം, ഭക്ഷണവിതരണം, മരുന്ന് എന്നിവ എത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണകുറുപ്പ് , ഉപാദ്ധ്യക്ഷൻ വി.ബേബി, രക്ഷാധികാരി വി.കെ.ബാലകൃഷ്ണൻ, ജോ. സെക്രട്ടറി മണി, സ്ഥാനീയ സെക്രട്ടറി വിനോദ് എന്നിവർ നേതൃത്വം നൽകി.