kalady
കാലടിപട്ടണത്തിലെ മലയാറ്റൂർ റോഡിൻ്റെ അരികിൽ കാടും, മാലിന്യ കുമ്പാരവും നിറഞ്ഞ അഴുക്കുചാൽ

കാലടി: ജൂൺ ആദ്യവാരം കാലവർഷം വരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിപ്പ് നൽകിയിട്ടും കാലടി പട്ടണത്തിൽ ഓടകളിലെ മണ്ണും അജൈവ മാലിന്യ കൂമ്പാരവും പുല്ലും കാടും നിറഞ്ഞ ദുരവസ്ഥ തുടരുന്നു. ന്യൂനമർദ്ദത്തിൽ പെയ്യുന്ന മഴയിൽ പോലും പട്ടണം വെള്ളക്കെട്ടിലാണ്.കഴിഞ്ഞകാലവർഷത്തിൽ മഴവെള്ളം കയറി കടകളിൽ വൻ നാശനഷ്ടം വന്നിരുന്നു. പഞ്ചായത്തിന്റെ അനാസ്ഥയാണിതെന്ന് വ്യാപാരികൾ ആരോപിച്ചു. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. പട്ടണത്തിലെ ദുരവസ്ഥ ബോധിപ്പിക്കാൻ സെക്രട്ടറിയേയും, പ്രസിഡന്റിനേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാലും ഇരുവരും ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നില്ലെന്നും പരാതിയുണ്ട്.