coir

കൊച്ചി: സംസ്ഥാന കുടുംബശ്രീ മിഷന്റെ കയർ കരകൗശല സ്റ്റോ‌ർ ജില്ലയിൽ ആരംഭിക്കുന്നു.ഓരോ ബ്ലോക്കിലും ഒരു സ്റ്റോർ എന്ന നിലയിലായിരിക്കും പ്രവർത്തനം. 20 സ്റ്റോറുകൾ ആരംഭക്കിനാണ് നീക്കം. ആദ്യഘടത്തിൽ മരട്, ഫോർട്ടുകൊച്ചി, കോർപ്പറേഷൻ പരിധി, പള്ളിപ്പുറം എന്നിവിടങ്ങളിലായിരിക്കും സ്റ്റോറുകൾ തുറക്കുക. സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. വാടക കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. സ്റ്റോർ നടത്തിപ്പിന് 8 സംഘളും തയ്യാറാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും അതിനു ശേഷം വന്ന ലോക്ക്ഡൗണുമാണ് പദ്ധതി വൈകാം കാരണം.

മുഖ്യമന്ത്രിയുടെ 100 ദിന പരിപാടികളുടെ ഭാഗമായാണ് പദ്ധതി. 100 മുതൽ 500 ചതുരശ്ര അടി വരെ വിസ്തീർണമുള്ളതായിരിക്കും സ്റ്റോർ.ആരംഭിക്കുന്നത്. കുടുംബശ്രീയും കയർ കോർപറേഷനുമായി ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. കുടുംബശ്രീയുടെയും കയർ കോർപറേഷന്റെയും ഉൽപന്നങ്ങൾക്ക് ഒപ്പം കശുവണ്ടി ഉത്പന്നങ്ങളും ലഭിക്കും. കൂടാതെ കേരാഫെഡ്, മിൽമ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കും. ഷോപ്പിന്റെ വലുപ്പം അനുസരിച്ച് പച്ചക്കറി അടക്കമുള്ളവയും ഉൾപ്പെടുത്തും.
സംസ്ഥാനത്ത് 500 സ്റ്റോറുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നുത്. ഇതിൽ 300 എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് സ്റ്റോറുകൾ നടത്താം. ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷനിൽ നിന്നും 5 ലക്ഷം രൂപ വായ്പ നൽകും. 5 വർഷമാണ് ഇതിന്റെ കാലാവധി. 3 മാസം മൊറട്ടോറിയം ലഭിക്കും. ഗുണഭോക്താക്കൾക്ക് 1.5 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. മൊറട്ടോറിയത്തിന് ശേഷം ആദ്യം ഒരു വർഷം കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ഓരോ 6 മാസം കൂടുമ്പോൾ 50,000 രൂപയും വായ്പയുടെ അവസാനം 50,000 രൂപയുമാണ് സബസീഡി.

ഫോ‌ർട്ടുകൊച്ചിയിൽ നഗരസഭയുടെ പുതിയ കെട്ടിടത്തിൽ സ്ഥലം നൽകാം എന്ന് മേയർ വാക്കാൽ ഉറപ്പ് നൽകിയിട്ടുണ്ട്. ലോക്ക്ഡൗണിനു ശേഷം പ്രവർത്തനങ്ങൾ ഊർജിതമാക്കി എത്രയും വേഗം സ്റ്റോറുകൾ ആരംഭിക്കാനാണ് നീക്കം

എസ്.രഞ്ജിനി

കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ