obituary
സിജൊ ബിജു .

മൂവാറ്റുപുഴ: പെരുവംമൂഴിയിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വാളകം കുന്നയ്‌ക്കാൽ ചേനക്കാലയിൽ വീട്ടിൽ സിജോ ബിജു (43)ആണ് മരിച്ചത്. സ്കൂട്ടർ യാത്രക്കാരൻ കുന്നയ്‌ക്കാൽ മുടപ്ലാവുങ്കൽ എം.പി സജി (45) സംഭവദിവസം തന്നെ മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6:15ഓടെ പെരുവംമൂഴി കവലയിലായിരുന്നു അപകടം. ശ്വസന സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വാളകത്ത് നിന്ന് സിജോയുമായി കോലഞ്ചേരിയിലേക്ക് പോയ ആംബുലൻസും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സജി സഞ്ചരിച്ചസ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെതുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കട തകത്താണ് നിന്നത്.