oxygen-

കൊച്ചി: കേരളത്തിനാവശ്യമായ കൊവിഡ് വാക്‌സിൻ എന്നു ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ഒരാഴ്‌ചയ്ക്കകം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിൽ കേരളത്തിനു വിതരണം ചെയ്യുന്നതെങ്ങനെ, ആവശ്യമായതത്രയും എപ്പോഴാണ് നൽകാനാവുക തുടങ്ങിയ കാര്യങ്ങൾ അറിയിക്കാനാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്നും വാക്‌സിൻ നിർമ്മാണ ശേഷിയുള്ള കമ്പനികൾക്ക് സാങ്കേതിക വിദ്യ കൈമാറണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ.കെ.പി.അരവിന്ദൻ ഉൾപ്പെടെ നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് സാങ്കേതിക വിദ്യ കൈമാറണമെന്നാണ് ഹർജിയിലെ ഒരാവശ്യം. സംസ്ഥാന സർക്കാർ പോലും ഇതാവശ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു.

സാങ്കേതിക വിദ്യ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് നീതി ആയോഗിന്റെ അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണിതെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു. പക്ഷപാതം കാണിക്കുന്നില്ലെന്നും സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് വിതരണമെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. നിലവിലെ സാഹചര്യത്തിൽ വാക്സിൻ നിർമ്മാണം പ്രായോഗികമല്ലെന്നും കഴിയാവുന്നത്ര വാക്സിൻ ലഭ്യമാക്കുകയാണ് വേണ്ടതെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ വിശദീകരിച്ചു.

 വാ​ക്സി​ൻ​ ​വൈ​കി​യാ​ൽ​ ​മ​ര​ണം​ ​കൂ​ടും, പ​രി​ഹാ​രം​ ​വേ​ണ്ടേ​?​: ​ഹൈ​ക്കോ​ട​തി

​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​വൈ​കു​ന്ന​ത് ​കൊ​വി​ഡി​ന്റെ​ ​പു​തി​യ​ ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​വ്യാ​പ​ക​മാ​കാ​നും​ ​മ​ര​ണ​സം​ഖ്യ​ ​കൂ​ടാ​നും​ ​ഇ​ട​യാ​ക്കു​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വാ​ക്കാ​ൽ​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​വ​ർ​ക്കും​ ​വാ​ക്സി​ൻ​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ ​ഡോ.​കെ.​പി.​ ​അ​ര​വി​ന്ദ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​പ​രാ​മ​ർ​ശം.
മേ​യ് 13​ന് ​രാ​ത്രി​ ​എ​ട്ടു​വ​രെ​ ​വാ​ക്സി​ൻ​ ​ല​ഭി​ച്ച​വ​രു​ടെ​ ​ക​ണ​ക്ക് ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച്,​ ​ഒ​ട്ടേ​റെ​ ​പേ​ർ​ ​മ​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ​എ​ത്ര​പേ​ർ​ക്കാ​ണ് ​വാ​ക്സി​ൻ​ ​കി​ട്ടി​യ​തെ​ന്ന് ​പ​രി​ശോ​ധി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​റ​ണാ​കു​ള​ത്ത് 18.57​ ​ശ​ത​മാ​നം​ ​പേ​ർ​ക്കാ​ണ് ​വാ​ക്സി​ൻ​ ​ല​ഭി​ച്ച​ത്.​ ​മ​ല​പ്പു​റ​ത്ത് ​ഏ​റെ​പ്പേ​ർ​ ​മ​രി​ച്ചു.​ ​അ​വി​ടെ​ 10.75​ ​ശ​ത​മാ​ന​ത്തി​നാ​ണ് ​വാ​ക്സി​ൻ​ ​കൊ​ടു​ത്ത​ത്.​ ​അ​വി​ടെ​ ​ര​ണ്ട് ​ഡോ​സും​ ​ല​ഭി​ച്ച​വ​ർ​ 2.67​ ​ശ​ത​മാ​നം​ ​മാ​ത്രം.​ ​ര​ണ്ടു​ ​ഡോ​സും​ ​ല​ഭി​ച്ച​വ​ർ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ലു​ള്ള​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​പോ​ലും​ ​അ​വ​ർ​ 10.08​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ്.​ ​വേ​ഗ​ത്തി​ൽ​ ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​വ​ർ​ഷം​ ​കൊ​ണ്ടു​പോ​ലും​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​വാ​ക്സി​ൻ​ ​ന​ൽ​കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ഇൗ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കേ​ണ്ട​ത​ല്ലേ​?​ ​-​ ​ഹൈ​ക്കോ​ട​തി​ ​വാ​ക്കാ​ൽ​ ​ചോ​ദി​ച്ചു.