അങ്കമാലി: ഡി.വൈ.എഫ്.ഐ കറുകുറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹവണ്ടി ഓട്ടംതുടങ്ങി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അഡ്വ.ബിബിൻ വർഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മേഖലാ പ്രസിഡന്റ് വിഷ്ണു രവി അദ്ധ്യക്ഷനായി. നിർദ്ധനർക്ക് കൊവിഡ് പരിശോധനയ്ക്ക് പോകുന്നതിനും അത്യാവശ്യ ആശുപത്രി യാത്രയ്ക്കും സൗജന്യമായിരിക്കും . ബ്ലോക്ക് കമ്മിറ്റി അംഗം പ്രജേഷ് പ്രകാശനാണ് സ്വന്തം വാഹനം വിട്ടുനൽകിയത്. പി. എ സന്തോഷ്, അമൽജിത്ത്, യദുകൃഷ്ണ, കെ.പി റെജീഷ്, പി.വി. ടോമി, കെ.കെ ഗോപി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്കമ്മിറ്റി അംഗങ്ങളായ സച്ചിൻ കുര്യക്കോസ്, എൽദോ ബേബി, പ്രജേഷ് പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.