കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഭൂമികളിൽ നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് അധികൃതർ അറിയിച്ചു. അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള പൂർണബാദ്ധ്യത ഉടമസ്ഥർക്കായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.