കാലടി: കൊവിഡ് ബാധിതരായി ദുരിതമനുഭവിക്കുന്നവർക്ക് അയ്യമ്പുഴ യൂത്ത് കോൺഗ്രസ് പച്ചക്കറി , പലചരക്ക് ഭക്ഷ്യകിറ്റ് വിതണോദ്ഘാടനം നിയുക്ത എം.എൽ.എ റോജി. എം ജോൺ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനേഷ് ജോണിന് നൽകി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ഒ.വർഗീസ്, യു.ഡി.എഫ് ചെയർമാൻ ജോയ് മൈപ്പാൻ, മെമ്പർമാരായ ജയ ഫ്രാൻസിസ്, ലൈജു ഈരാളി, വർഗീസ് മാണിക്ക്യത്താൻ എന്നിവർ പങ്കെടുത്തു.