തൃപ്പൂണിത്തുറ: കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്കാര ചടങ്ങുകൾക്ക് വിവിധ ശ്മശാനങ്ങൾ അയ്യായിരത്തിലധികം രൂപ ഈടാക്കുമ്പോഴും മാതൃകയാകുകയാണ് മരട് നഗരസഭ. നഗരസഭയുടെ കീഴിലെ ശ്മാനങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ഒരു രൂപ പോലും നൽകേണ്ട്. നിലവിലെ മുൻസിപ്പൽ ചെയർമാനും കഴിഞ്ഞ ഭരണ സമിതിയിൽ വൈസ് പ്രസിഡന്റുമായിരുന്ന ആൻറണി ആശാംപറമ്പിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കാൻ രംഗത്തുവന്നത്.സാധാരണ സംസ്കാര ചടങ്ങുകൾക്ക് 4000 രൂപയും കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിന് 7000 രൂപയുമാണ് മറ്റ് ശ്മശാനങ്ങൾ ഈടാക്കുന്നത്. മരട് നഗരസഭയിൽ പി.പി.കിറ്റ്,സാനിന്റൈസേഷൻ എന്നീ ചെലവുകൾളെല്ലാം നഗരസഭ തന്നെയാണ് വഹിക്കുന്നത്. 2020 ഏപ്രിൽ മുതൽ 21 മാർച്ച് വരെ .126 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. ഇതിൽ 6 എണ്ണം കൊവിഡ് ബാധിച്ച് മരിച്ചവരുടേയിരുന്നു.