മൂവാറ്റുപുഴ: കൊച്ചി മുൻ മേയറും മുൻ ഡെപ്യൂട്ടി സ്പീക്കറും മുസ്ലിംലീഗ് എറണാകുളം ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.എം. ഹംസക്കുഞ്ഞിന്റെ നിര്യാണത്തിൽ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ദീർഘകാലം മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് കോർപ്പറേഷൻ കൗൺസിലിൽ അംഗമായിരിക്കെ കൊച്ചിയുടെ വികസനത്തിൽ പങ്കാളിയായിട്ടുള്ള ഹംസക്കുഞ്ഞ് രണ്ടു പതിറ്റാണ്ടുകാലം ജില്ലയിൽ പാർട്ടിയുടെ ശക്തനായ നേതാവുമായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദും ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ടും അനുസ്മരിച്ചു.