മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മേക്കടമ്പ് സർവീസ് സഹകരണ ബാങ്കിന്റെ 3 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് എ.സി. എൽദോസ് നിയുക്ത എം.എൽ.എ മാത്യു കുഴൽനാടന് കൈമാറി. ബോർഡ് മെമ്പർമാരായ ഒ.വി. ബാബു, ആർ. രാമൻ, ഡോ. ജോർജ് മാത്യു, പോൾ കടമ്പിൽ, അജി പി.എസ്, ബേസിൽ പൗലോസ്, എബി പൊങ്ങണത്തിൽ, എസ്. വിത്സൻ , ഷേർലി ജോസ്, ബാങ്ക് സെക്രട്ടറി ലിസി സുനിൽ എന്നിവർ പങ്കെടുത്തു.