കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിന് ഓക്സിമീറ്ററുകൾ നൽകി സഹകരണബാങ്ക് മാതൃകയായി. മലയാറ്റൂർ - നീലീശ്വരം സഹകരണബാങ്ക് പ്രസിഡന്റ് ജോസ് മൂലൻ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന് കൈമാറി. പതിനേഴ് വാർഡുകൾക്കും ഓക്സിമീറ്ററുകൾ കൈമാറും. ബാങ്ക് സെക്രട്ടറി എം.കെ.തമ്പാൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബു പറമ്പത്ത്, ജോയ് അവൂക്കാരൻ, കെ.എ. ജോയി, ബിജി സെബാസ്റ്റ്യൻ, സതിഷാജി, ബിജു വടക്കൻ, ജോണി പാലാട്ടി, വിത്സൻ കോയിക്കര എന്നിവർ പങ്കെടുത്തു.