കൊച്ചി: രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി സമൂഹ നന്മയ്ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു കെ.എം.ഹംസകുഞ്ഞെന്ന് കെ.എം.സി.സി. 1974ൽ സംഘടന രൂപീകൃതമായതുമുതൽ കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സുമായി അദ്ദേഹം വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ അധികൃതരുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് അദ്ദേഹം ഒരു സഹപ്രവർത്തകനെപ്പോലെ സംഘടനയുമായി സഹകരിച്ചിരുന്നുവെന്നും പ്രസിഡന്റ് ജി.കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം.വിപിനും അറിയിച്ചു.