കൊച്ചി: വനിതാ കമ്മിഷൻ ഇനി ഒരു ഫോൺ കോളിന്റെ അകലത്തിൽ. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഫോണിലൂടെ അറിയിക്കാൻ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷൻ. കമ്മിഷൻ ഏർപ്പെടുത്തിയിട്ടുള്ള കൗൺസലർമാർ ഫോണിലൂടെ പരാതികൾ കേൾക്കും. അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യേണ്ട കേസുകൾ, കമ്മിഷൻ അംഗങ്ങൾ നേരിട്ട് കേൾക്കേണ്ട കേസുകൾ എന്നിവയ്ക്ക് അപ്പപ്പോൾതന്നെ നടപടി ഉണ്ടാകും. എല്ലാ ജില്ലകളിലും പ്രത്യേക ഫോൺ നമ്പറുകളുണ്ട്.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പർക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷൻ വീണ്ടും ഈ സൗകര്യം ഒരുക്കുന്നതെന്ന് അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. എറണാകുളം 9495081142, 9746119911,