വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ കൃഷിവകുപ്പ് സംരംഭമായ കേരള ഓർഗാനിക്ക് ഇക്കോഷോപ്പ് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവന ചെയ്തു. നിയുക്ത എം.എൽ.എ. കെ.എൻ. ഉണ്ണിക്കൃഷ്ണന് പ്രകൃതി ജൈവകർഷകസമിതി ആൻഡ് ഇക്കോഷോപ്പ് പ്രസിഡന്റ് കെ. എസ്. ദിലീപ് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, സെക്രട്ടറി എം.എ. രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.