കാലടി: കൊവിഡ് മഹാമാരിയിൽ സാമ്പത്തികമായി സംസ്ഥാനം ബുദ്ധിമുട്ടുമ്പോഴും സൗജന്യ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുവാൻ തീരുമാനിച്ച സർക്കാർ നടപടിയെ നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർ പ്രശംസിച്ചു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 303214 രൂപ നൽകുമെന്ന് പ്രിൻസിപ്പൽ ആർ. ഗോപി, അസി.ഹെഡ്മാസ്റ്റർ വി.സി.സന്തോഷ്‌കുമാർ എന്നിവർ പറഞ്ഞു.