പിറവം: കൊവിഡ് ബാധിതരായ നിർദ്ധനരർക്ക് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നൽകുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ അനൂപ് ജേക്കബ് നിർവഹിച്ചു. സ്നേഹപൂർവ്വം ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും രോഗികളുള്ള നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും പിന്നാലെ മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പിറവം കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ.ജോൺ, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ആർ.പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, നേതാക്കളായ തോമസ് മല്ലിപ്പുറം,തോമസ് തേക്കുംമൂട്ടിൽ,ജോർജ് അലക്സ് എന്നിവർ പങ്കെടുത്തു.