photo
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം രണ്ടുലക്ഷം രൂപയുടെ ചെക്ക് നിയുക്ത എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണന് പി. ജി. ജയകുമാർ കൈമാറുന്നു.

വൈപ്പിൻ: രാജ്യത്തെ മികച്ച ഫിഷറീസ് സഹകരണ സംഘമായി തി​രഞ്ഞെടുക്കപ്പെട്ട ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘം ദേശീയപുരസ്‌കാരത്തുകയായ രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നിയുക്ത എം.എൽ.എ. കെ.എൻ. ഉണ്ണിക്കൃഷ്ണന് സംഘം പ്രസിഡന്റ് പി. ജി. ജയകുമാർ ചെക്ക് കൈമാറി. ഞാറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു, സംഘം സെക്രട്ടറിവി. കെ. ജിതേന്ദ്രകുമാരി, വൈസ് പ്രസിഡന്റ് കെ.എ. ശശി, ഭരണസമിതി അംഗങ്ങളായ വി. എൻ. ജോഷി, കെ.എ. അനീഷ്‌കുമാർ എന്നിവർ സന്നിഹിതരായിരുന്നു.