വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് മരുന്നും പലവ്യഞ്ജനങ്ങളും അത്യാവശ്യക്കാർക്ക് വീട്ടിലെത്തിക്കും. പള്ളിപ്പുറം പഞ്ചായത്തിലുള്ളവർ മരുന്നുകൾക്ക് 9037090308 എന്ന ഫോൺനമ്പരിലേക്കും പലവ്യഞ്ജനത്തിന് 9207056378 എന്ന നമ്പരിലേക്കും വാട്ട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ടാൽ വീട്ടിൽ എത്തിക്കും. സാധനങ്ങൾ കൈപ്പറ്റി ബിൽ തുക മാത്രം നൽകിയാൽമതി. സർവീസ് സൗജന്യമാണ്. സഞ്ചരിക്കുന്ന സ്റ്റോറിന്റെ് സേവനം പതിവുപോലെ 23 വാർഡുകളിലും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം അറിയിച്ചു.