അങ്കമാലി: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജൻ സംവിധാനത്തോടുകൂടിയ വാഹനം ഡിവൈൻ ഹോസ്പിറ്റൽ നായത്തോടും യൂത്ത് കെയർ നായത്തോടും ചേർന്ന് നഗരസഭക്ക് വാഹനം കൈമാറി. ചെയർമാൻ റെജി മാത്യു ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, സൂപ്രണ്ട് ഡോ. നസീമ, കൗൺസിലർ ജിസ്മി ജിജോ, യൂത്ത് കെയർ കൺവീനർ ജിതിൻ ഡേവിസ് പുള്ളുവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.