കൊച്ചി: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ അടിയന്തരഘട്ടം നേരിടാൻ സന്നദ്ധപ്രവർത്തകർക്ക് നാവികസേന ബാറ്റിൽഫീൽഡ് നഴ്‌സിംഗ് അസിസ്റ്റന്റ് പരിശീലനം നൽകിത്തുടങ്ങി.ശുചിത്വത്തിന്റെ അടിസ്ഥാനകാര്യങ്ങൾ, പി.പി.ഇ കിറ്റുകൾ ധരിക്കലും അഴിക്കലും, ജൈവബയോമെഡിക്കൽ മാലിന്യങ്ങൾ നശിപ്പിക്കൽ, അടിയന്തരഘട്ടങ്ങൾ നേരിടൽ, രേഖകൾ കൈകാര്യം ചെയ്യൽ എന്നിവയിലാണ് കൊച്ചിയിലെ നാവികാത്തവളത്തിൽ പരിശീലനം നൽകുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് പത്തു പേർക്കാണ് പരിശീലനം നൽകിയത്.നാവികസേനയിലെ ജീവനക്കാർക്ക് ബാറ്റിൽഫീൽഡ് നഴ്‌സിംഗ് അസിസ്റ്റന്റ്‌സ് പരിശീലനം നേരത്തെ നൽകിയിരുന്നു. 80 പേർക്ക് പരിശീലനം നൽകി. അടിയന്തരസ്ഥിതിയുണ്ടായാൽ നാവിക ആശുപത്രിയായ സഞ്ജീവനിയിൽ സേവനം നൽകുന്നതിനാണ് പരിശീലനം നൽകിയത്. ഇതേ പരിശീലനമാണ് സന്നദ്ധപ്രവർത്തകർക്കും നൽകിയതെന്ന് നാവിക വക്താവ് അറിയിച്ചു.