കൊച്ചി: കൊവിഡ് പ്രതിസന്ധി അതിജീവിക്കാൻ വ്യത്യസ്തമായൊരു കാമ്പയിനുമായി ദേശീയ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ.സി.ഡി. സി). വ്യക്തികളും കുടുംബാംഗങ്ങളും അവരുടെ തൊഴിൽ ഇടങ്ങളിലും എടുക്കേണ്ട മൂന്ന് തലങ്ങളിലുള്ള മുൻകരുതലുകൾക്കായി സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി വെബ്സൈറ്റിലൂടെ 'ക്വിറ്റ് ഇന്ത്യ കൊറോണ ' എന്ന പേരിൽ കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് എൻ.സി.ഡി. സി.

കൊവിഡ് വ്യാപനം തടയുന്നതിനായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിവര ശേഖരണവും പദ്ധതിയിലുണ്ട്. കൊവിഡ് സുരക്ഷാ അവബോധം വ്യക്തികളിലും, സമൂഹത്തിലും, ദൃഢമാക്കുകയാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ പറഞ്ഞു. കാമ്പയിനിൽ പങ്കെടുക്കുന്നവർക്ക് പ്രോത്സാഹനം എന്ന നിലയിൽ ക്യാഷ് പ്രൈസുകളും നൽകും.

കാമ്പയിന് തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചീഫ് കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് പറഞ്ഞു. പ്രായ ഭേദമെന്യേ ആർക്കും കാമ്പയിനിൽ പങ്കെടുക്കാം. പങ്കെടുക്കുന്നതിന് ബന്ധപ്പെടാം: 7994115151.