കൊച്ചി: നഗരത്തിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) കരുതൽ. ആയിരം ഉദ്യോഗസ്ഥർക്ക് എൻ 95 മാസ്‌കുകൾ, ഗ്ലൗസുകൾ, വെള്ളക്കുപ്പികൾ എന്നിവ നൽകിയാണ് പൊലീസിന് സി.എം.എഫ്.ആർ.ഐ കരുത്തുപകർന്നത്.സി.എം.എഫ്.ആർ.ഐയുടെ സഹായം ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. തോമസിന് നൽകി. സി.എം.എഫ്.ആർ.ഐ റക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സഹായം. ചീഫ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ഹരീഷ് നായർ, സെൻട്രൽ സ്‌റ്റേഷൻ പി.ആർ.ഒ ജോസ് കുരുവിള എന്നിവർ പങ്കെടുത്തു.കൃഷിലോകം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷിയിൽ വിളവെടുത്ത കപ്പയും നഗരത്തിലെ പോലീസുകാർക്ക് സൗജന്യമായി വിതരണം ചെയ്തു. കസ്തൂർബ നഗർ കോളനിയിൽ കൊവിഡ് ബാധിച്ചുകഴിയുന്ന കുടുംബങ്ങൾക്കും കപ്പ എത്തിച്ചുനൽകി.കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥർക്കുള്ള സഹായം സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. തോമസിന് കൈമാറുന്നു.