കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും കൊച്ചിൻ കോളേജും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി കൊവിഡ് വാക്‌സിനേഷനെക്കുറിച്ചും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചും വെബിനാർ സംഘടിപ്പിച്ചു.കൊവിഡ് നോഡർ ഓഫീസർ ഡോ. അനു സി. കൊച്ചുകുഞ്ഞ്, ഔട്ട് റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടർ ഡോ. നീതു സോന, പ്രിൻസിപ്പൽ ഡോ. എം. ഗീത, ഫീൽഡ് എക്‌സിബിഷൻ ഒഫീസർ പൊന്നുമോൻ തുടങ്ങിയവർ സംസാരിച്ചു.