മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമന്റെ നേതൃത്വത്തിൽ കൊവിഡ് കെയർ സന്നദ്ധപ്രവർത്തകർക്ക്‌ ടീഷർട്ട് വിതരണോദ്ഘാടനം ഡീൻ കുര്യാക്കോസ് നിർവഹിച്ചു. നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ അദ്ധ്യക്ഷനായിരുന്നു. നഗരസഭാ ചെയർമാൻ പി.പി എൽദോസ്, ഫാ. ആന്റണി പുത്തൻകുളം, ബി.എ.ഐ മൂവാറ്റുപുഴ സെന്റർ ചെയർമാൻ പിലക്സി കെ. വർഗീസ് , ജിനു മടേയ്ക്കൽ, ജോയ്‌സ് മേരി ആന്റണി, സാബു ചെറിയാൻ, പോൾ ടി മാത്യു, ഹിപ്സൺ എബ്രഹാം, എൽദോ ബാബു വട്ടക്കാവിൽ, ജേക്കബ് തോമസ് ഇരമംഗലത്ത് എന്നിവർ സംബന്ധിച്ചു.