കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം ലൈബ്രറികളിൽ 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരെ ചേർത്ത് അക്ഷരസേന രൂപീകരിച്ചു. കൊവിഡ് ബാധിതരുള്ള വീടുകൾ, പൊതുസ്ഥലങ്ങൾ, കവലകൾ, ആരാധനാലങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി അണുനശീകരണം നടത്തും.
മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയും കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയും
പ്രവർത്തനങ്ങളിൽ സജീവമാണ്. രോഗികളെ സൗജന്യമായി കാറിൽ ആശുപത്രികളിൽ എത്തിക്കുന്നതും ഭക്ഷണം, സൗജന്യ ഭക്ഷ്യക്കിറ്റ് എന്നിവ നൽകുന്നതും അക്ഷരസേനാംഗങ്ങളാണ്. റിജോറോക്കി, സി.വി. ജസ്റ്റിൻ, എം.എ. ബിജേഷ്, സുർജിത്, ഷാമോൻ, ഹരിശങ്കർ, ആനന്ദ്, അഭിജിത്, ആൽബിൻ, ഗൗരിക് ലാൽ എന്നിവർ നേതൃത്വം നൽകുന്നു.