കൊച്ചി: കൊവിഡ് വാക്സിൻ വിതരണത്തിൽ ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ഡി. എ. ഇ. എ.ഭിന്നശേഷിക്കാർക്ക്‌ വിതരണ കേന്ദ്രങ്ങളിൽ എത്തി വാക്സിൻ സ്വീകരിക്കുക ദുഷ്കരമാണ്‌. ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ ഏർപ്പെടുത്തണമെന്ന് ഡിഫറന്റെലി എബിൽഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി എ ഇ എ) സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. രോഗപ്രതിരോധശേഷി കുറവായ ഭിന്നശേഷിക്കാരെ അപകടകരമായ കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ സർക്കാർ പരിഗണിക്കണം.

വാക്സിൻ വിതരണത്തിൽ മുൻഗണനയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പിന്റെ പ്രഖ്യാപനം എവിടെയും നടപ്പിലാക്കിയില്ല. തീരുമാനം ചുവപ്പു നാടയിൽ കുടുങ്ങിയതാണെന്ന് ആശങ്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർക്ക് വ്യക്തമായ നിർദ്ദേശം നൽകണം.ഓൺലൈനായി ചേർന്ന യോഗം സംസ്ഥാന രക്ഷാധികാരി ഡോ. ജോബി. എ. എസ്. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ബിജു ടി കെ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബെന്നി വർഗീസ്, ട്രഷറർ കെ. ശശികുമാർ, ഓർഗനൈസിംഗ് സെക്രട്ടറി സലിം അലിക്കൽ, വനിതാ കൺവീനർ എ. എസ്. രാധ ടീച്ചർ സംസാരിച്ചു.