കൊച്ചി: പൊന്നുരുന്നി കോൺവെന്റ് റോഡ് വള്ളവന്തറയിൽ റിട്ട. അദ്ധ്യാപകൻ വി.സി. സെബാസ്റ്റ്യൻ (88) നിര്യാതനായി. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ, സംസ്ഥാനതല കമ്മിഷണർ, കേരളത്തിലെ സ്കൗട്സ് മാസ്റ്റർമാരുടെ മുഖ്യ പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പി.പി. ത്രേസ്യ (റിട്ട. അദ്ധ്യാപിക). മക്കൾ: വി.എസ്. മേരിറാണി (സെന്റ് തെരേസാസ് കോൺവെന്റ് ഹൈസ്കൂൾ), വി.എസ്. അനിത (സെന്റ് ആൾബർട്ട്സ് ഹൈസ്കൂൾ), വി.എസ്. സനില (സെന്റ് മേരീസ് യൂ.പി.സ്കൂൾ, മൂത്തേടം). മരുമക്കൾ: ജോസഫ് അലക്സ് സേവ്യർ, മിനോയ് ജെയിംസ്, ജി. അശോക് കുമാർ. സംസ്കാരം നടത്തി.