പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ നേതൃത്വത്തിലുള്ള അക്ഷരസേന കൊവിഡ് ജാഗ്രതാ സമിതി മൂന്നു വീടുകളും പുക്കാട്ടുപടി ജംഗ്ഷനിലെ പൊതുയിടങ്ങളും അണുവിമക്തമാക്കി. അക്ഷരസേന അംഗങ്ങളായ സുബിൻബാബു, ജോബിൻ ജോസഫ്, അരുൺ കുട്ടപ്പൻ, ആദം അയത്തുള്ള എന്നിവർ പങ്കാളികളായ സേവനത്തിന് വായനശാല കമ്മിറ്റി അംഗങ്ങളായ പി.ജി. സജീവ്, ജേക്കബ് സി. മാത്യു, കെ.എം. മഹേഷ്, പി.കെ. ജിനീഷ്, സി.ജി. ദിനേശ് എന്നിവർ നേതൃത്വം നൽകി.
കിഴക്കമ്പലം പഞ്ചായത്തിലെ 16,17, 19, വാർഡുകളും എടത്തല പഞ്ചായത്തിലെ 9, 10 വാർഡുകളിലുമാണ് അക്ഷരസേനയുടെ പ്രവർത്തനം. കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വൈദ്യസഹായം, മറ്റ് രോഗികൾക്ക് മരുന്നുകൾ വാങ്ങി നൽകുക, നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കുക, സാമ്പത്തികവിഷമം നേരിടുന്നവർക്ക് സൗജന്യ നിരക്കിലും അല്ലാത്ത കുടുംബങ്ങൾക്ക് തുക ക്വാറന്റൈൻ കാലാവധിക്ക് ശേഷവും വാങ്ങിയുമാണ് സേവനം.
രോഗം സ്ഥിതീകരിച്ചവർക്ക് വീട്ടിൽ ക്വാറന്റൈൻ കഴിയാൻ സൗകര്യമില്ലെങ്കിൽ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിന് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. രോഗികൾ താമസിച്ച വീടും പരിസരവും നെഗറ്റീവായശേഷം അണുനശീകരണം നടത്തും. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നിരീക്ഷണവും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആരോഗ്യ വകുപ്പിൽ അറിയിക്കും.
ക്വാറന്റൈയ്ൻ സാഹചര്യത്തിൽ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ഇഷ്ട പുസ്തകങ്ങൾ വീട്ടിലെത്തിച്ച് നൽകും. നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിനാണ് അക്ഷരസേന ഉദ്ഘാടനം ചെയ്തത്.ബന്ധപ്പെടാൻ : കൺവീനർ കെ.എം. മഹേഷ് 9744874775, ജോയിന്റ് കൺവീനർമാർ മഹേഷ് മാളേയ്ക്കപ്പടി 9526971349, ഇ.എ ദിനേശ് 9961332335.