
പെരുമ്പാവൂർ: യാക്കോബായ സുറിയാനി സഭ സീനിയർ വൈദികനും പെരുമ്പാവൂർ ബഥേൽ സുലോക്കോ കത്തിഡ്രൽ ഇടവകാംഗവുമായ ഔസഫ് കോർ എപ്പിസ്‌കോപ്പ (85) നിര്യാതനായി. മലങ്കര യാക്കോബായ സുറിയാനി സഭ വൈദിക ട്രസ്റ്റി, വർക്കിംഗ് കമ്മിറ്റി അംഗം, സഭാ മാനേജിംഗ് കമ്മറ്റി അംഗം, മലങ്കരസഭ സംസ്ഥാന കമ്മിറ്റി അംഗം, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം, പെരുമ്പാവൂർ എക്യുമെനിക്കൽ ക്ലർജി അസോസിയേഷൻ പ്രസിഡന്റ്, പെരുമ്പാവൂർ നഗരസഭ പ്രതിപക്ഷ ഉപനേതാവ്, പാത്തിയ്ക്കൽ കുടുംബയോഗം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പെരുമ്പാവൂർ ബെഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.
പാത്തിക്കൽ വീട്ടിൽ ഫാ. പൗലോസിന്റെയും അന്നമ്മയുടെയും മകനായി 1936 സെപ്തംബർ 6 ന് ജനിച്ച ഇദ്ദേഹം 1956 ജൂൺ 30 ന് മാർ ഗ്രിഗോറിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായിൽ നിന്ന് കോറൂയോ പട്ടവും 1961 മാർച്ച് 31 ന് കശീശ പട്ടവും സ്വീകരിച്ചു. 1987 ൽ ഡമാസ്കസിൽ വെച്ച് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കോർ-എപ്പിസ്‌ക്കോപ്പയായി ഉയർത്തി.
പോത്താനിക്കാട്, തൃശൂർ ചെമ്പുക്കാവ്, കിഴക്കമ്പലം, പിണ്ടിമന, ഏലൂർ, വേങ്ങൂർ, ഓടക്കാലി, കൽക്കുരിശ്, ആലുവ, ചെറിയ വാപ്പാലശേരി, അകപ്പറമ്പ്, പിറവം, പെരുമ്പാവൂർ, ടൊറൊന്റോ, റൗർക്കല, ജംഷഡ്പൂർ, കാൻസ് ബഹാർ, ബുർളാ, ഹിറാക്കുഡ്, സാമ്പൽപൂർ തുടങ്ങിയ ഇടവകകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
മക്കൾ: എബ്രഹാം, ജോർജ് (പാത്തിക്കൽ ഓട്ടോ സ്റ്റോഴ്‌സ് & പാത്തിക്കൽ ഓട്ടോ ഏജൻസീസ്), പരേതനായ പോൾ, ഫാ. ജോൺ ജോസഫ് (വികാരി, സെന്റ് ജോർജ് ചാപ്പൽ, മംഗലത്തുനട), അന്നം. മരുമക്കൾ: ലിസി വള്ളിക്കാട്ടിൽ മഴുവന്നൂർ, മെറീന എടപ്പങ്ങാട്ടിൽ മുളന്തുരുത്തി, രജനി പേന്താലയിൽ വേളൂർ (പട്ടിമറ്റം മാർ കൂറിലോസ് സ്‌ക്കൂൾ അദ്ധ്യാപിക), ഷാബു പോൾ കാഞ്ഞിരവേലി.