കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർക്ക് സാനിറ്റൈസർ, മാസ്ക് മുതലായവ പന്ത്രണ്ടാം വാർഡ് മെമ്പർ രഘുകുമാർ നൽകി. അധികമാരും ശ്രദ്ധിക്കപ്പെടാത്ത സേവന പ്രവർത്തകരാണ് ആശാവർക്കർമാർ. ഡോ. ബിജു വർഗീസ്, ആരോഗ്യപ്രവർത്തകരായ ബിനുഐസക്, ആലീസ് ജോയി, കെ.കെ. അനി, അമ്പിളി രാജൻ, എൽബി ഐസക് എന്നിവർ പങ്കെടുത്തു.