കൊച്ചി: മുൻ ഡെപ്യുട്ടി സ്പീക്കറും കൊച്ചി മേയറുമായിരുന്ന കെ..എം.ഹംസക്കുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. 1982ൽ താൻ ആദ്യം നിയമസഭയിലെത്തിയപ്പോൾ തന്റെ സഹപ്രവർത്തകനായിരുന്നു അദ്ദേഹം. അതിന് ശേഷവും അദ്ദേഹവുമായി അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു. പഴയ തലമുറയിലെ പ്രഗത്ഭനായ നേതാവിനെയാണ് ഹംസക്കുഞ്ഞിന്റെ നിര്യാണം മൂലം കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.