കളമശേരി: കൊവിഡ് ബാധിതരെ സഹായിക്കുന്നതിനായി ഏലൂർ നഗരസഭയുടെ കീഴിൽ തുടങ്ങിയ സാമൂഹ്യ അടുക്കളയിലേക്ക് പാതാളം ഗവ.ഹൈസ്കൂൾ അദ്ധ്യാപകർ പലവ്യഞ്ജനങ്ങൾ നൽകി. സീനിയർ അദ്ധ്യാപിക അംബിക ടീച്ചറിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടർ പ്രേംജിത്ത് കിറ്രി ഏറ്റുവാങ്ങി. കൗൺസിലർ കൃഷ്ണപ്രസാദ് ചടങ്ങിൽ പങ്കെടുത്തു.