adham-aboobakker-seth

കൊച്ചി: എളമക്കര പൊലീസ് സ്റ്റേഷന് സമീപം പെരുമ്പോട്ട റോഡ് കല്ലുവീട് ലൈനിൽ ഈസ്സ മൻസിലിൽ ആദം അബൂബക്കർ സേട്ട് (ഷംസു സേട്ട് , 81) നിര്യാതനായി. എറണാകുളത്തെ സാമൂഹ്യ, രാഷ്ട്രിയ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായിരുന്നു. അബ്ദുൽ സത്താർ ഹാജി മൂസാ സേട്ട് ട്രസ്റ്റ്‌ മുൻ വക്കഫ്ബോർഡ്‌ അംഗവും, ശിഹാബ് തങ്ങൾ റിലീഫ് സെൽ എറണാകുളം ജില്ലാ വൈസ് ചെയർമാനുമായിരുന്നു. കച്ചി മേമൻ ജമാഅത്ത്, കച്ചി മേമൻ അസോസിയേഷൻ, ഇക്ബാൽ ലൈബ്രറി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: കുൽസും ബായി. മക്കൾ: ദിൽഷാദ്, നിഷാദ്. മരുമക്കൾ: ഉസ്മാൻ, ഷബീർ.