പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ അക്ഷരസേന കൊവിഡ് ജാഗ്രതാ സമിതി ‌17ാം വാർഡിലെ വീടുകളും പൊതുഇടങ്ങളും അണുനശീകരണം നടത്തി. അക്ഷരസേന അംഗങ്ങളായ സുബിൻബാബു, ജോബിൻ ജോസഫ്, അരുൺ കുട്ടപ്പൻ, ആദം അയത്തുള്ള എന്നിവർ നേതൃത്വം നൽകി.