കോലഞ്ചേരി: കൊവിഡ് രോഗികൾക്കാശ്വാസമായി പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനവും. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശാണ് തന്റെ കാർ കൊവിഡ് രോഗികൾക്കായി വിട്ടുനൽകിയത്. 24 മണിക്കൂറും വാഹനത്തിന്റെ സേവനം ലഭ്യമാണ്. പഞ്ചായത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആംഫിനോൾ എഫ്.സി.ഐ ഒ.ഇ.എൻ കണക്ടേഴ്സ് നൽകിയ 25 ലക്ഷം രൂപ പ്രസിഡന്റ് ഏറ്റുവാങ്ങി. ഈ തുക ഉപയോഗിച്ച് ആധുനിക സംവിധാനമുള്ള ആംബുലൻസ് വാങ്ങുന്നതിനും ദുരിതാശ്വാസപ്രവർത്തനത്തിനും വിനിയോഗിക്കും.