pradeep62

വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ ആശാൻ റോഡ് സ്റ്റോപ്പിന് സമീപം തേറമ്പത്ത് പ്രദീപ് (62) നിര്യാതനായി. ഫെഡറൽ ബാങ്കിൽ നിന്ന് മാനേജർ ആയി വിരമിച്ച ശേഷം പറവൂർ ശുഭകിരൺ ക്യാപ്പിറ്റൽ ലിമിറ്റഡിന്റെ ഓൾടൈം ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ശുഭകിരൺ അസറ്റ്സ് എൽ.എൻ.പിയുടെ ഡെസിഗ്നേറ്റഡ് പാർട്ട്ണർ കൂടിയായ ഇദ്ദേഹം കാേവിഡ് ബാധയെ തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാര്യ: അമ്മിണിക്കുട്ടി. മകൻ: പ്രജിത്ത് (സോഫ്ട് വെയർ എൻജിനിയർ). മരുമകൾ: ആദിത്യ കൃഷ്ണ (സോഫ്ട് വെയർ എൻജിനീയർ). അമ്മ: വത്സല. സഹോദരങ്ങൾ: പ്രാെഫ. കെെരളി രഞ്ചൻ(റിട്ട. പ്രിൻസിപ്പൽ, മൂത്തകുന്നം എസ്.എൻ.എം. കോളേജ്), പ്രവീൺ.