p-rajeev

കളമശേരി: ഏലൂർ നഗരസഭയുടെ കീഴിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ എഫ്.എൽ.ടി.സി, ഡി.സി.സി കേന്ദ്രങ്ങളിലേക്ക് സഹായധനമായി ഒരു ലക്ഷം രൂപ മഞ്ഞുമ്മൽ ശങ്കർ ഫാർമസി മാനേജിംഗ് പാർട്ണർ കെ.ജി.ഷീലയും, ഡോ. രോഹിത് രവിയും ചേർന്ന് നിയുക്ത എം.എൽ.എ.പി.രാജീവിന് കൈമാറി. ചെയർമാൻ എ .ഡി .സുജിൽ , കെ.ബി.സുലൈമാൻ, പി.എ.ഷെരീഫ്, പി.ബി.രാജേഷ് എന്നിവർ പങ്കെടുത്തു.