നെടുമ്പാശേരി: ആരോഗ്യ പ്രവർത്തകർക്കൊപ്പം കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായ പൊലീസിന് പാറക്കടവ് സഹകരണ ബാങ്കിന്റെ ആദരവ്. പി.പി.ഇ കിറ്റുകൾ, സർജിക്കൽ മാസ്‌ക്, ഗ്ളൗവ്‌സ്, സാനിറ്റൈസർ എന്നിവ ബാങ്ക് പ്രസിഡന്റ് സി.എം. സാബു, ബോർഡ് മെമ്പർമാരായ വി.എൻ. അജയകുമാർ, ടി.ഡി. വിശ്വനാഥൻ എന്നിവർ ചേർന്ന് സ്റ്റേഷൻ ഓഫീസർ സജിൻ ലുയീസിന് കൈമാറി.