കൊച്ചി: ലോക്ക് ഡൗണിൽ അഹോരാത്രം പണിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നഗരത്തിന്റെ വിവിധയിടങ്ങളിൽ ആസ്റ്റർ വോളണ്ടിയേഴ്‌സ് ചായയും ലഘുഭക്ഷണവും എത്തിച്ചുനൽകി. ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ നൂറോളം ഉദ്യാഗസ്ഥർക്ക് കളമശേരി, എച്ച്.എം.ടി, ഇടപ്പള്ളി, മേനക, കലൂർ, ഹൈക്കോർട്ട്, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം. ലോക്ക് ഡൗൺ കഴിയുന്നത് വരെ സേവനം തുടരുമെന്ന് ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.