seva-bharathiparavur-
സേവാഭാരതി ഹെൽപ്പ് ഡെസ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കെ.ആർ. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കൊവിഡ് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ സേവാഭാരതി ഏഴിക്കര കണ്ണൻചിറയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കെ.ആർ. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പറവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ, എ.എം. രമേഷ്, പി.കെ. വിനോഷ്, എം.ആർ. ജീവൻ, പി.ജെ. വിനോദ്കുമാർ, ടി.എസ്. സുനിൽ എന്നിവർ പങ്കെടുത്തു. വീടുകൾ അണുവിമുക്തമാക്കൽ, ഭക്ഷണസാധനങ്ങൾ വീടുകളിൽ എത്തിക്കൽ, രോഗികളെ ആശുപത്രിയിൽ എത്തിക്കൽ എന്നിവയ്ക്ക് ഹെൽപ്പ് ഡെസ്ക്ക് വഴി സേവനം ലഭിക്കും. നമ്പർ: 8943372133, 9995085119, 9995439111.