ആലുവ: 45 വയസിന് മുകളിലുള്ള ആലുവ നഗരവാസികൾക്ക് ഇനിയൊരറിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ഷീൽഡ് വാക്‌സിനേഷൻ രണ്ടാം ഡോസ് ഉണ്ടായിരിക്കുന്നതല്ലെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടിയ പ്രകാരമാണ് തീരുമാനം. ആദ്യ ഡോസ് എടുക്കാനുള്ളവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ ലഭ്യമാകും. വാർഡ് 8 മുതൽ 15 വരെയുള്ളവർ അതാത് വാർഡ് കൗൺസിലർമാരെ ബന്ധപ്പെടണം.