anuvimuktham
ചെങ്ങമനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രദേശം അണുവിമുക്തമാക്കുന്ന 'ക്ലീൻ ചെങ്ങമനാട്' പദ്ധതി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അമ്പിളി ഗോപി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷക്കീല മജീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിൽ കൊവിഡ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചെങ്ങമനാട് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങൾ, കൊവിഡ് ബാധിത വീടുകൾ എന്നിവ സാനിറ്റൈസിംഗ് നടത്തി അണുവിമുക്തമാക്കുന്ന 'ക്ലീൻ ചെങ്ങമനാട്' പദ്ധതിക്ക് തുടക്കം.
ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അമ്പിളി ഗോപി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷക്കീല മജീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷനായി. ഡോ. എലിസബത്ത്, ടി.എ. ഇബ്രാഹിംകുട്ടി, ടി.വി. സുധീഷ്, ഇ.ഡി. ഉണ്ണിക്കൃഷ്ണൻ, ശോഭന എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ കൊവിഡ് കെയർ വാളന്റിയർമാരുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തെയും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അഞ്ചുദിവസം കൊണ്ട് 18 വാർഡുകളിലും ആദ്യറൗണ്ട് അണുവിമുക്തമാക്കൽ പൂർത്തിയാക്കും.