punerjani
പുനർജനി പദ്ധതിയിൽ വടക്കെക്കര ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും നിയുക്ത എം.എൽ.എ വി.ഡി.സതീശൻ പഞ്ചായത്ത് പ്രസി‌ന്റ് രശ്മി അനിൽകുമാറിന് കൈമാറുന്നു.

പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്കു അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. നിയുക്ത എം.എൽ.എ വി.ഡി. സതീശനിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന രത്‌നൻ, ടി.കെ. ഷാരി, പി.ജെ. ജോബി, മിനി ഉദയൻ, സിന്ധു മനോജ്, മായാദേവി, കാർഷിക വികസനബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ, ബാങ്ക് ഡയറക്ടർ ടി.എ. നവാസ്, അനിൽ ഏലിയാസ്, പി.സി. രഞ്ജിത്ത്, കെ.ആർ. ശ്രീരാജ് എന്നിവർ പങ്കെടുത്തു.