പറവൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ സമൂഹഅടുക്കള പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ വി.യു. ശ്രീജിത്ത്, ഷിപ്പി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും വീടുകളിൽ ഭക്ഷണപ്പൊതികൾ എത്തിക്കുവാൻ സന്നദ്ധസേനയ്ക്കും രൂപം നൽകി.