പറവൂർ: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വരാപ്പുഴ സഹകരണബാങ്ക് നാലുലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് പ്രസി‌ഡന്റ് രാജേഷ് ചിയേടത്ത് ചെക്ക് പറവൂർ അസി.രജിസ്ട്രാർ ദേവരാജ് കൈമാറി. വൈസ് പ്രസിഡന്റ് ഫ്രാൻസിസ് പുനത്തിൽ, ബോർഡ് മെമ്പർമാരായ സി.ഐ. ജോയ്, സാജൻ ചക്യത്ത്, ജതീഷ് വിലാസർ, ജൂജൻ വില്ലി, സെക്രട്ടറി എസ്. റുക്സാനഭായ് തുടങ്ങിയവർ പങ്കെടുത്തു.