കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ ആദ്യദിനം യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ നടന്നു. അനു ക്ലീറ്റസ് ക്ലാസ് നയിച്ചു. പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്കായി നടത്തിയ ക്ലാസിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഇരുനൂറോളം കുട്ടികൾ ഓൺലൈനായി പങ്കെടുത്തു. ക്ലാസിന് ജില്ലാ കമ്മിറ്റി കൺവീനർ അമ്പാടി ചെങ്ങമനാട് സ്വാഗതവും ട്രഷറർ എം.പി തിലകൻ നന്ദിയും പറഞ്ഞു.