തൃപ്പൂണിത്തുറ: തെക്കുംഭാഗം ഒ.ഇ.എൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലെ ആരോഗ്യ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കോതമംഗലം കോഴിപ്പിള്ളി സ്വദേശി അഖിലി (26) നെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു. വാറ്റ് ചാരായവുമായി കോതമംഗലം എക്സൈസിന്റെ പിടിയിലായ അഖിൽ കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ റിമാൻഡിലായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കേന്ദ്രത്തിലേക്കു മാറ്റിയത്. കൊവിഡ് മുക്തനായ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.