മൂവാറ്റുപുഴ: കല്ലൂർക്കാടും പരിസരത്തും റബർഷീറ്റ് മോഷ്ടിച്ച കേസിൽ കാവക്കാട് പുതുവേലിച്ചിറയിൽ അഭിലാഷ് (കുട്ടപ്പൻ, 41) കലൂർക്കാട് പൊലീസിന്റെ പിടിയിലായി. സ്ഥിരമായി റബർഷീറ്റും ഒട്ടുപാലും മോഷണം പോകുന്നുവെന്ന പരാതിയെ തുടർന്ന് മോഷ്ടാവിനെ പിടികൂടാൻ പൊലിസ് പ്രത്യേക പടോളിംഗ് സംഘത്തെ ഏർപ്പെടുത്തിയിരിന്നു. ജനമൈത്രി പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലും അഭിലാഷ് പ്രതിയാണ്. എസ്.എച്ച്.ഒ എൻ.സുരേന്ദ്രൻ, എസ്.ഐ പി.കെ.ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിമ്മോൻ ജോർജ്, സി.പി.ഒ ജിൻസൻ ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നുത്.