dileep

ആലുവ: തുരുത്ത് മണികണ്ഠവിലാസത്തിൽ പരേതനായ റിട്ട: പോസ്റ്റുമാൻ ഗോപിനാഥൻ നായരുടെ മകൻ ദിലീപിനെ (53) പെരിയാറ്റിൽ കാണാതായി. വീടിന് സമീപത്തെ കടവിൽ ഇന്നലെ രാവിലെ എട്ടു മണിയോടെ കുളിക്കാൻ പോയതാണ്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ വീട്ടുകാർ തിരക്കി കടവിലെത്തി. കുളിക്കാൻ കൊണ്ടുവന്ന സോപ്പും ചെരിപ്പും വസ്ത്രങ്ങളും കടവിൽ കണ്ടതിനെ തുടർന്നാണ് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോയതാണെന്ന സംശയം ബലപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും വൈകിട്ടു വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ശാരീരിക വൈകല്യമുള്ള ദിലീപ് അവിവാഹിതനാണ്. പരേതയായ തങ്കമ്മയാണ് മാതാവ്. സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണൻ, ഇന്ദിര, ജയ, ആശ.